ശരീര ഭാരം കുറക്കാൻ ഇതാ 9 തരം ജ്യൂസുകൾ

ശരീരഭാരം നിയന്ത്രിക്കാനായി ജ്യൂസ് ഉപയോഗിക്കുന്നത് ഒരു പുതിയ ആശയമല്ല. എന്നാല്‍ ഈ ഒമ്പത് തരം ജ്യൂസുകള്‍ ഡയറ്റില്‍ ഉള്‍പെടുത്തുന്നത് തീര്‍ച്ചയായും ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കും. ശരീരത്തിനാവശ്യമായ മിനറല്‍സും വിറ്റാമിനും ഫൈബറും ലഭിക്കാനും ജ്യൂസ് ഉപയോഗിക്കുന്നത് നല്ലതാണ്.

ക്യാരറ്റ് ജ്യൂസ്
ക്യരറ്റില്‍ കലോറി കുറവായതുകൊണ്ട് ക്യാരറ്റ് ജ്യൂസ് പതിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായകമാണ്. ശരീരത്തിലെ വിഷാംശം കളയാന്‍ ക്യാരറ്റ് ജ്യൂസിനൊപ്പം ആപ്പിളും, ഓറഞ്ചും, ഇഞ്ചിയും ചേര്‍ക്കുന്നത് നല്ലതാണ്.

പാവയ്ക്ക ജ്യൂസ്
ഷുഗര്‍ മാത്രമല്ല കലോറി കുറയ്ക്കാനും പാവയ്ക്ക ജ്യൂസ് സഹായിക്കും. 100 ഗ്രാം പാവയ്ക്കയില്‍ 17 ഗ്രാം കലോറി മാത്രമേ ഉള്ളു.

വെള്ളരി ജ്യൂസ്
വെള്ളരി ജ്യൂസില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നത് കൊഴുപ്പ് കരിച്ചു കളയാന്‍ സഹായകമാണ്.

നെല്ലിക്ക ജ്യൂസ്
നെല്ലിക്ക ജ്യൂസ് കഴിച്ച് ഒരു ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ നെല്ലിക്ക സഹായിക്കും. വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കഴിക്കുന്നതാണ് നല്ലത്. നെല്ലിക്ക ജ്യൂസില്‍ ഒരു തുള്ളി തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ആരോഗ്യത്തിന് നല്ലതാണ്.

മാതളനാരങ്ങ ജ്യൂസ്
ചര്‍മ്മ സംരക്ഷണത്തിനും മാതള നാരങ്ങ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇതിലടങ്ങിയിട്ടുള്ള ഒരൂ പ്രത്യേക തരം ആസിഡ് കൊഴുപ്പ് കരിച്ചുകളയാന്‍ നല്ലതാണ്. വിശപ്പകറ്റാനും മാതള നാരങ്ങ ജ്യൂസ് സഹായിക്കും.

ക്യാബേജ് ജ്യൂസ്
ദഹനം എളുപ്പത്തിലാക്കാന്‍ ക്യാബേജ് ജ്യൂസ് സഹായിക്കും. ധാരാളം ഫൈബര്‍ ക്യാബേജില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്യാബേജ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

തണ്ണി മത്തന്‍ ജ്യൂസ്
100 ഗ്രാം തണ്ണിമത്തനില്‍ 30 ഗ്രാം കലോറി മാത്രമേ ഉള്ളു. അതുകൊണ്ട് തന്നെ തണ്ണിമത്തന്‍ ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമാണ്.

ഒാറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യസ് ആരോഗ്യത്തിന് ഉത്തമമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സോഫ്റ്റ് ഡ്രിങ്ക്‌സിന് പകരമായും ഓറഞ്ച് ജ്യൂസ് ഉപയോഗിക്കാം. ഓറഞ്ചില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌.

കെെതച്ചക്ക ജ്യൂസ്
കെെതച്ചക്ക് ജ്യൂസ് ദഹനത്തിന് സഹായകമാണ്.

പേൻ ഇല്ലാതാക്കാൻ ഇവ പരീക്ഷിച്ചു നോക്കു ..

തുളസി ഇല ചതച്ചു തലയിൽ തേച്ചു ഒരു മണിക്കൂർ ശേഷം കുളിക്കണം

തേങ്ങാപ്പാലിൽ അൽപ്പം കുരുമുളക് ചതച്ചിട്ട് ചലിക്കുക തലയിൽ തിരുമി പിടിപ്പിച്ചു അര മണിക്കൂർ കഴിഞ്ഞുശേഷം കഴുകി കളയുക

വേപ്പിൻകുരു പൊടിച്ചു തലയിൽ തേച്ചാൽ പേൻ ഇല്ലാതാകും

തുളസിയില നീരും കിഴുകാനെല്ലിയും കൂടി കഞ്ഞിവെള്ളത്തിൽ ഞരടി താളിയാക്കി പതിവായി തലയിൽ തേച്ചു കുളിക്കുക

പടിക്കാരം കലക്കിയ വെള്ളം കൊണ്ട് തല കഴുകിയാലും പേൻ നശിക്കും

നല്ല ഉറക്കം ലഭിക്കാൻ ചില മാർഗങ്ങൾ

1.കിടക്കാൻ നേരം ഒരു ടീസ്പൂൺ തേൻ കഴിക്കുക

2.കുമ്പളങ്ങ പിഴിഞ്ഞെടുത്തു നീരിൽ തുല്യ അളവിൽ വെള്ളം ചേർത്ത് കിടക്കാൻ നേരം കഴിക്കുക

3.ഇരട്ടിമധുരവും, ജീരകവും തുല്യ അളവിലെടുത്തു പൊടിച്ചു കദളി പഴത്തിൽ ചേർത്ത് കഴിക്കുക

4.ഒരു ഗ്ലാസ് ചൂടുപാലിൽ പഞ്ചസാര ചേർത്ത് രാത്രിൽ കിടക്കുന്നതിന് മുൻമ്പ് കുടിക്കുക

5.100 മില്ലി വെളിച്ചെണ്ണയിൽ 25ഗ്രാം കോലരക്ക് ചേർത്ത് കാച്ചി തലയിൽ തേച്ചുകുളിച്ചാൽ നല്ല ഉറക്കം ലഭിക്കും

6.ഒരു ടേബിൾ സ്പൂൺ ചെറുതേൻ രാത്രിയിൽ ഉറങ്ങുന്നതിന് മുൻമ്പ് കഴിക്കുക

കഫക്കെട്ട് മാറാൻ ചില ഒറ്റമൂലികൾ

1.ഉലുവ കഷായം വെച്ച് തേനിൽ ചേർത്ത് സേവിക്കുക

2.തുളസി, ഇഞ്ചി, ഉള്ളി, ഇവയുടെ നീര് സമം എടുത്തു തേൻ ചേർത്ത് സേവിക്കുക

3.കുരുമുളക് പൊടിയിൽ തേനേ നെയ്യോ ചേർത്ത് സേവിക്കുക

4.അയമോദകം പൊടിച്ചു പഞ്ചസാര ചേർത്ത് കഴിക്കുക

5.ഗ്രാമ്പൂ തൈലം ചൂട് വെള്ളത്തിൽ ആവി പിടിക്കുക

6.തിപ്പലി, ത്രിഫല ഇവ പൊടിച്ചു നെയ്യ് ചേർത്ത് കഴിക്കുക . തൊണ്ടയിൽ നിന്നും കഫം പോകുന്നതിനു നല്ലതാണ്

ജീരകം വെള്ളം കുടിച്ചാൽ എന്താണ് ഗുണം

ചര്‍മ്മസംരക്ഷണത്തിന്
ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. ചര്‍മത്തിലെ അണുകളെ നശിപ്പിച്ച് കളയാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഇ, എ എന്നിവയുടെ സാന്നിധ്യം ചര്‍മ്മത്തിലെ മുഖക്കുരു, കറുത്തപാടുകള്‍, കരുവാളിപ്പ് എന്നിവ ഒഴിവാക്കി ചര്‍മ്മം മൃദുലവും മിനുസവുമുള്ളതാക്കി മാറ്റാന്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും
ജീരകവെള്ളം ശീലമാക്കുന്നത് ശരീരഭാരവും വണ്ണവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു.

ശരീരത്തിലെ വിഷാംശം
എല്ലാവരുടേയും ശരീരത്തില്‍ ആവശ്യത്തിലധികം വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതിനെ ഇല്ലാതാക്കാന്‍ ജീരകവെള്ളം അതിരാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

നല്ല ഉറക്കത്തിന്
ഉറക്കത്തിന്റെ അഭാവമാണ് നമ്മുടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം. അതുകൊണ്ട് തന്ന വെറും വയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് രാത്രിയുള്ള ഉറക്കത്തെ വരെ സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍
ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിയ്ക്കുന്നത് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോളിനെ സ്വാഗതം ചെയ്യുന്നു.

ചര്‍മ്മം പെര്‍ഫക്ട് ആകാൻ ചില മാർഗങ്ങൾ

മുഖത്തെ കറുത്ത കുത്തുകള്‍
ചന്ദനം, ബദാം, തേന്‍ , തൈര് എന്നിവ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കിയ മിശ്രിതം എല്ലാ ദിവസവും മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് മിനുട്ടിന് ശേഷം കഴുകി കളയുക.

മുഖം വൃത്തിയാക്കാം
തൈരും തേനും ഒരു തുള്ളി നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടുക. പത്ത് മിനുട്ടിന് ശേഷം കഴുകി കളയുക. മുഖം വൃത്തിയാക്കുന്നത് വൃത്താകൃതിയില്‍ തടവികൊണ്ടായിരിക്കണം.

മുഖത്തെ ചുളിവിന് പരിഹാരം
ബദാം, പാകമായ പപ്പായയുടെ കാമ്പ് എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം മുഖത്ത് പുരട്ടി കുറച്ച് നേരം കിടന്ന് വിശ്രമിക്കുക. 15-20 മിനുട്ടിന് ശേഷം സാവധാനം വെള്ളം കൊണ്ട് കഴുകി കളയുക.

ചുണ്ടിന്റെ ആരോഗ്യത്തിന്
ചുണ്ടിന്റെ ആരോഗ്യത്തിനും അഴകിനും ചുണ്ടില്‍ വൃത്താകൃതിയില്‍ പാല്‍പ്പാട പുരട്ടുക. ഒരു മിനുട്ടിന് ശേഷം റോട്ട് വാട്ടര്‍ ഉപയോഗിച്ച് കഴുകി കളയുക.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
കടലമാവ്, അല്‍പം മഞ്ഞള്‍, തൈര് എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം എല്ലാ ദിവസവും മുഖത്ത് പുരട്ടുക. ഇത് ഉണങ്ങിയതിന് ശേഷം വൃത്താകൃതിയില്‍ തേച്ച് കഴുകുക.

വായ നാറ്റം ഉണ്ടോ അറിയാനും അത് വളരെ സിമ്പിള്‍ ആയി ഒഴിവാക്കുന്നതിനുള്ള വഴികള്‍

വായ്‌നാറ്റം അധികം പേരും നേരിടുന്ന ഒരു പ്രശ്‌നമാണ്. രാവിലെ എഴുനേല്‍ക്കുമ്പോള്‍ മുതല്‍ വായ്‌നാറ്റം അനുഭവപ്പെടാം. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ കീടാണു ബാധവരെ വായ്‌നാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍ നേരിടുന്നത്. ദുര്‍ഗന്ധങ്ങളില്‍ ഏറ്റവും അസഹനീയമായതുകൂടിയാണ് വായ്‌നാറ്റം.

വിഡിയോ കാണുക

മൊബൈൽ നഷ്ടമായാൽ വീണ്ടെടുക്കാൻ സഹായിക്കുന്ന App

SIM change alert detects when SIM card is changed and secures the phone using a password and rings an alarm.

SIM change alert makes the phone useless to the thief even after he removes the battery and restarts the device the alarm will continue to ring unless the right password is entered.
Download App: https://goo.gl/UDk8BW